Sign in to confirm you’re not a bot
This helps protect our community. Learn more
"COLOURS" Malayalam Short Film | Vishal Vinayan | Sreeram P Nair | Doodle Pen
Short Film : Colours Writer & Director : Sreeram P Nair Producer : P Padmalochanan Cinematography : Sharon T Justin Cast : Vishal Vinayan, Sreeram P Nair, Sebi V Bastin, Akhil Tom Editor & Colourist : Nidhin Prem Music & Sound Design : Iker Subash Like , Share And Subscribe to the channel for more content. കളേഴ്സ് കടന്നു പോകുന്നത് വിശാൽ എന്ന ചെറുപ്പക്കാരന്റെ ജീവിതായനത്തിലൂടെയാണ്. പത്തു വയസ്സുള്ളപ്പോൾ അവനു ഏറ്റവും പ്രിയപ്പെട്ട നിറം 'ഓറഞ്ച്' , അവഗണനയെ സൂചിപ്പിക്കുന്നു. അവനിലെ ചിത്രകാരനെ തിരിച്ചറിയുകയും അതോടൊപ്പം മാതാപിതാക്കളുടെ അവഗണനയും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടി വിശാൽ വളർന്നു. പതിനേഴു വയസ്സുകാരൻ വിശാലിന്റെ പ്രിയപ്പെട്ട നിറം 'കടുംനീലയാണ്'. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഓരോ കുട്ടിയും തനതു മേഖലകളിൽ താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന കാലയളവാണ്. മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സമ്മർദത്തിന് വഴങ്ങുന്ന വിശാൽ ചിത്രകാരൻ ആവുക എന്ന തന്റെ സ്വപ്നം താൽക്കാലികമായി മാറ്റിവെക്കുന്നു.പിന്നീട് നാം കാണുന്നത് ഇരുപത്തിയഞ്ചുകാരൻ വിശാലിനെ ആണ്.അവന്റെ പ്രിയപ്പെട്ട നിറം ഇപ്പോൾ 'ചുവപ്പാ'ണ്. ചുവപ്പു അഭിനിവേശത്തിന്റെ അടയാളമത്രെ. ആ അഭിനിവേശം പക്ഷെ അസ്ഥാനത്താണ്. ഒരു ചിത്രകാരൻ ആവുക എന്ന അവന്റെ ദീർഘകാല സ്വപ്നം എന്നെന്നേക്കുമായി വേണ്ടെന്നു വെക്കുന്ന വിശാൽ നമ്മളോട് ഒരു ചോദ്യം ചോദിക്കുന്നു- നമ്മുടെ ജീവിതായനത്തിൽ ഏതു ഘട്ടത്തിലാണ് നാം ഏറ്റവുമധികം ശാന്തിയും സമാധാനവും അനുഭവപ്പെടുക? ഏതു ഘട്ടത്തിലാണ് സമൂഹ ഭാരങ്ങൾ എല്ലാം ഇറക്കിവെച്ച് ഒന്ന് വിശ്രമിക്കുക? 'ഓറഞ്ച്' , 'കടുംനീല' , 'ചുവപ്പു' എന്നീ നിറങ്ങൾ കലരുന്നിടത്തു- 'കറുപ്പിൽ' , അഥവാ മരണത്തിൽ.......

Follow along using the transcript.

doodle pen movies

197 subscribers
Chat Replay is disabled for this Premiere.